Breaking News

അധ്യാപകര്‍ക്കുളള സ്‌പെഷ്യല്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി

വയനാട് ജില്ലയിലെ എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവിന് തുടങ്ങി. സപ്തംബര്‍ 4, 5 തീയതികളിലും വാക്‌സിന്‍ ലഭിക്കും. രാവിലെ 9 മുതല്‍ 3 വരെയാണ് വാക്‌സിന്‍ ലഭിക്കുക.
കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി. സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫഌര്‍ യു.പി. സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്‌.എസ് എന്നീ കേന്ദ്രങ്ങളിലായാണ് ഡ്രൈവ് നടത്തുന്നത്.

കോവാക്‌സിന്‍ ആയിരിക്കും ഈ മൂന്ന് സ്ഥലങ്ങളിലും നല്‍കുക. രണ്ടാം ഡോസ് വാക്‌സിനേഷന്‍ കോവാക്‌സിന്‍ എടുക്കാനുളളവര്‍ക്കും ഈ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കും. വിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാരും കുടുംബാംഗങ്ങളും (18 ന് വയസ്സിന് മുകളില്‍ ഉള്ളവര്‍) നിര്‍ബന്ധമായും ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …