ആസിഡ് ആക്രമണത്തിന് ഇരയായ യുവിതിയെ സഹായിച്ച് ദീപിക . ദീപികയുടെ ഛപക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് യുവതി. വൃക്ക മാറ്റിവെക്കുന്നതിന് 15 ലക്ഷം രൂപയാണ് ദീപിക നല്‍കിയത്. ചരണ്‍ ഫൗണ്ടേഷനാണ് ബാലയുടെ ചികിത്സക്കായുള്ള പണം സ്വരൂപിക്കുന്നത്. ഫൗണ്ടേഷനിലേക്കാണ് ദീപിക പണം നല്‍കിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ഛപ്പക്ക് എന്ന ചിത്രത്തിലൂടെ ദീപിക പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതികളും അഭിനയിച്ചിരുന്നു. അതേസമയം പത്താന്‍ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ദീപിക പദുക്കോണ്‍ ചിത്രം. ചിത്രത്തില്‍ ഷാറൂഖ് ഖാനാണ് നായകന്‍. അടുത്തിടെ തന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചതോടെ ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ദീപിക.
Tags acid attack bollywood chappak charity deepika padukone News22
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY