Breaking News

ഒറ്റപ്പാലത്ത്‌ വീട്ടമ്മയുടെ കൊലപാതകം: സഹോദരിയുടെ മകളും മകനും പിടിയില്‍…

ഒറ്റപ്പാലത്ത് വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. വീട്ടമ്മയുടെ സഹോദരിയുടെ മകൾ ഷീജ, പതിമൂന്നുകാരനായ മകൻ എന്നിവരാണ് പിടിയിലായത്. ഒറ്റപ്പാലത്തെ ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലായത്. ഷീജയുടെ മകന് യാസിറിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ വൈകീട്ടാണ് വീട്ടമ്മ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. റെയിൽവേ സ്റ്റേഷൻ റോഡിൽ ഖദീജയ്ക്കൊപ്പമായിരുന്നു ഷീജയും പ്രായപൂർത്തിയാകാത്ത മകനും താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകൻ യാസിർ മുംബൈയിൽ നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്.

ഇന്നലെ ഉച്ചയോടെ ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ സ്വർണാഭരണം വില്‍ക്കാന്‍ വയ്ക്കാൻ ഷീജയും മക്കളും എത്തിയിരുന്നു. ഉടമ ഗിരീഷിനും ഇദ്ദേഹത്തിന്റെ സുഹൃത്തും സബ് ഇന്സ്പെക്ടറായി വിരമിച്ച പ്രമോദിനും തോന്നിയ സംശയമാണ് പൊലീസിനെ അറിയിക്കാൻ കാരണമായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്വർണം ഖദീജയുടേതാണെന്ന് വ്യക്തമായത്.

ബന്ധുക്കളായതിനാൽ പരാതിയില്ലെന്ന് വീട്ടമ്മ അറിയിച്ചതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. വൈകീട്ട് ഇതേ ജ്വല്ലറിയിൽ സ്വർണം വിൽക്കാൻ യാസിർ എത്തി. തുടർന്ന് പൊലീസ് വീട്ടമ്മയുടെ വീട്ടിൽ എത്തിയപ്പോഴാണ് കൈത്തണ്ടയിൽ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …