ന്യൂസിലന്‍ഡിതിതിരായ നാലാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ ഓവറിലാണ് ഇന്ത്യ ജയിച്ചത്. 166 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയയ ന്യൂസിലന്‍ഡും 166 റണ്‍സ്എടുക്കാനെ സാധിച്ചുള്ളൂ.
കോളിന്‍ ണ്‍റോ (56), ടിം സീഫെര്‍ട്ട് (57) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിഗ്സിലാണ് കിവീസിന്‍റെ ഇന്നിങ്ങസിനു തുണയായത്. ഇതോടെ വീണ്ടും കളി സൂപ്പര്‍ ഓവറിലെക്ക് നീങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഒരു ഓവറില്‍ 13 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ ലക്‌ഷ്യം മറികടന്നു. ലോകേഷ് രഹുലാണ് ഔട്ട് ആയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??
മനീഷ് പാണ്ഡെയുടെ (50*) അപരാജിത ഫിഫ്റ്റിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ലോകേഷ് രാഹുല്‍ (39), ശര്‍ദ്ദുല്‍ താക്കൂര്‍ (20) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി.
ശിവം ദുബെ (12), നായകന്‍ വിരാട് കോലി (11), നവദീപ് സെയ്‌നി (11*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ ഇഷ് സോധിയാണ് കിവീസ് ബൗളര്‍മാരില്‍ മികച്ചു നിന്നത്.
ഹാമിഷ് ബെന്നറ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഏറെ കാത്തിരിപ്പിന് ശേഷം ലഭിച്ച സുവണാവസരം വിനിയോഗിക്കാന്‍ സഞ്ജു സാംസണ് കഴിഞ്ഞില്ല. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് എട്ട് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സ്കോട്ട് കുഗ് ലെജിനെ മനോഹരമായി സിക്സര്‍ പറത്തിയ സഞ്ജു ഇതേ ഓവറിലെ മൂന്നാം പന്തില്‍ വീണ്ടും സിക്സറിന് ശ്രമിച്ചാണ് പുറത്തായത്.
രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് ഓപ്പണറായി അവസരം ലഭിച്ചത്.
കോഹ്ലി (11), ശ്രേയസ് അയ്യര്‍ (ഒന്ന്), ശിവം ദുബെ (12), യുസ്വേന്ദ്ര ചഹല്‍ (ഒന്ന്), നവ്ദീപ് സൈനി (11) എന്നിവര്‍ വന്നപോലെ മടങ്ങയപ്പോള് മൂന്ന് പന്തുകള്‍ നേരിട്ട വാഷിംഗ്ടണ്‍ സുന്ദര്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി.
രോഹിത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ പകരക്കാരായാണ് സഞ്ജുവിനെ കൂടാതെ പേസര്‍ നവദീപ് സെയ്നിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തിയത്.