Breaking News

നിപ: ഉറവിടം കണ്ടെത്താന്‍ ശ്രമം, കാട്ടുപന്നികളില്‍ നിന്ന് സാമ്ബിള്‍ ശേഖരിച്ചു

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കാട്ടുപന്നികളില്‍ നിന്ന് സാമ്ബിള്‍ ശേഖരിച്ചു. കോഴിക്കോട് മാവൂര്‍, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടുപന്നികളില്‍ നിന്നാണ് സാമ്ബിള്‍ ശേഖരിച്ചത്. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ

സാന്നിധ്യത്തിലായിരുന്നു സാമ്ബിള്‍ ശേഖരണം. വവ്വാലില്‍ നിന്നുള്ള സാമ്ബിള്‍ ശേഖരണം ഇന്ന് രാത്രിയില്‍ ആരംഭിക്കും. വവ്വാലുകളുടെ ആവാസ കേന്ദ്രത്തില്‍ പ്രത്യേക കെണി ഒരുക്കിയാണ് പൂനെയില്‍ നിന്ന് വന്ന പ്രത്യക സംഘം വവ്വാലുകളെ പിടികൂടുന്നത്. ഇവ ഭോപ്പാലിലെ ജന്തുരോഗ നിര്‍ണയ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …