Breaking News

കോഴിക്കോട് കൊല്ലം സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍…

സമൂഹമാധ്യമമായ ടിക്​ടോക്​ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്​, ഷുഹൈബ്​ എന്നിവരാണ്​ ശനിയാഴ്ച​ അറസ്റ്റിലായത്​. ഒളിവില്‍ കഴിയുന്നതിനിടെയാണ്​ ഇവര്‍ പിടിയിലായത്​.

കോഴിക്കോട്​ അത്തോളി കോളിയോട്ടുതാഴം സ്വദേശി കെ.എ. അജ്‌നാസ്‌ (36), അത്തോളി ഇടത്തില്‍ താഴം സ്വദേശി എന്‍.പി. ഫഹദ്‌ (36) എന്നിവരെ മെഡിക്കല്‍ കോളജ്‌ അസി. കമീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലെ സംഘം വെള്ളിയാഴ്ച അറസ്​റ്റ്​ ചെയ്‌തിരുന്നു.​ചേവായൂര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലെ ചേവരമ്ബലത്തെ ഫ്ലാറ്റില്‍വെച്ചായിരുന്നു പീഡനം.

ക്രൂരപീഡനത്തിനിരയായ യുവതിക്ക്​ ഗുരുതര പരിക്കുണ്ട്​. ശ്വാസതടസ്സവും ബോധക്ഷയവുമുണ്ടായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌​ പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെയാണ്​ പീഡനം പുറത്തറിഞ്ഞത്​. വെള്ളിയാഴ്​ച ആശുപത്രിയില്‍നിന്ന്​ ഡിസ്​ചാര്‍ജ്​ ചെയ്​ത ​യുവതി നാട്ടിലേക്ക്​ പോയി.

അജ്‌നാസാണ്‌ ടിക്ടോക്ക്​ വഴി പരിചയ​പ്പെട്ട 32കാരിയായ യുവതിയുമായി അടുപ്പത്തിലായത്. പ്രണയം നടിച്ച്‌ ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്‌ച രാവിലെ കൊല്ലത്തുനിന്ന്‌ ട്രെയിനില്‍ പുറപ്പെട്ട യുവതി രാത്രിയോടെ കോഴിക്കോ​ട്ടെത്തി. അജ്‌നാസും രണ്ടാം പ്രതി ഫഹദും ചേര്‍ന്നാണ്​ യുവതിയെ കാറില്‍ ചേവരമ്ബലത്തെ ഫ്ലാറ്റിലെത്തിച്ചത്‌.

തുടര്‍ന്ന്​​ അജ്​നാസ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചു. നിജാസും ഷുഹൈബും അടുത്ത മുറിയിലുണ്ടായിരുന്നു. യുവതിക്ക്​ മദ്യവും മയക്കുമരുന്ന്‌ ചേര്‍ത്ത സിഗരറ്റും നല്‍കി. തുടര്‍ന്ന്‌ നാലുപേരും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്​തു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. അസി. കമീഷണര്‍ക്ക്​ പുറമേ ചേവായൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ചന്ദ്രമോഹന്‍, എസ്‌.ഐമാരായ എസ്. ഷാന്‍,

അഭിജിത്ത്‌, മയക്കുമരുന്ന വിരുദ്ധ സംഘമായ ഡെന്‍സാഫിലെ അംഗങ്ങളായ എ.എസ്​.ഐ ഷാഫി, അഖിലേഷ്​, ജോമോന്‍, ജിനേഷ്​ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്. അറസ്​റ്റിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച്‌ തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …