Breaking News

കോഴിക്കോട് കൂട്ടബലാത്സംഗ കേസ്; പ്രതികളെ ഫ്ലാറ്റിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി…

കോഴിക്കോട് കൂട്ടബലാത്സംഗ കേസില്‍ ഇന്ന് പിടിയിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. അത്തോളി സ്വദേശികളായ ലിജാസ്, ശുഐബ് എന്നിവരാണ് പിടിയിലായത്. തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചു കഴിയവെയാണ് ചേവായൂര്‍ പൊലീസ് ലിജാസിനെയും ശുഐബിനെയും പിടികൂടിയത് കഴിഞ്ഞ ദിവസം അറസ്റ്റിലായ അജ്നാസ്, ഫഹദ് എന്നിവരുടെ സുഹൃത്തുക്കളാണിവര്‍.

കോഴിക്കോട് കൊല്ലം സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ…Read more

തെളിവെടുപ്പിനിടെ പ്രതിഷേധവുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൊല്ലം സ്വദേശിനിയായ യുവതിയെ ടിക്ടോക് മുഖേന പരിച്ചയപ്പെട്ട അജിനാസാണ് ചേവരമ്ബലത്തെ ഫ്ലാറ്റിലെത്തിച്ച്‌ സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

ഈ മാസം എട്ടിനായിരുന്നു സംഭവം. പീഡനത്തിനിരയായ 36കാരി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് മദ്യം നല്‍കി പീഡിപ്പിച്ചശേഷം മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തതായും പൊലീസ് പറഞ്ഞു. കേസിലെ പ്രതിയായ ഫഹദ് ലഹരിക്കടിമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ യുക്തിവാദി നേതാവും സാമൂഹിക മാധ്യമങ്ങളില്‍ സജീവവുമാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …