നിര്മാണത്തൊഴിലിനായി എത്തിയ അന്തര്‍സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ ജ്യേഷ്ഠെന്റ കുത്തേറ്റ് അനുജന് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലിന് പായം വട്ടിയറ സ്കൂളിനു സമീപത്താണ് സംഭവം. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ വീടുനിര്‍മാണ ജോലിക്കായി എത്തിയ പഞ്ചാബ് സ്വദേശികളും
സഹോദരങ്ങളുമായ വിജയ്റാം (49), മംഗത് റാം (51) എന്നിവരാണ് താമസസ്ഥലത്ത് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ മംഗത്റാം കത്തി ഉപയോഗിച്ച് വിജയ്റാമിന്റെ വയറിന് കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ സഹോദരന്റെ കുത്തേറ്റ വിജയ്റാമിനെ സമീപ പ്രദേശത്തെ നാട്ടുകാരായ മൂന്നംഗ സംഘവും മര്‍ദിച്ചതായി ആരോപണമുണ്ട്.