രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പട്ടേരിപ്പുറം സ്വദേശി ഫിലോമിനയും(60) മകള്‍ അഭയയും (32) ആണ് മരിച്ചത് ആലുവ പുളിഞ്ചോട് ഭാഗത്ത് ഇന്ന് ഉച്ചക്ക് 12മണിക്ക് ശേഷമാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിയാനാകാത്തവിധം മൃതദേഹങ്ങള്‍ ഛിന്നഭിന്നമായിരുന്നു.
സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പൊലിസ് നടത്തിയത്. എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. വിവരമറിഞ്ഞെത്തിയ ആലുവ പൊലിസ് മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
NEWS 22 TRUTH . EQUALITY . FRATERNITY