ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ യുവാവ് ജീവനൊടുക്കി. ഈറോഡ് പൂന്തുറ സ്വദേശിയായ ശ്രീറാമാണ് മരിച്ചത്. 22വയസുകാരനായ ശ്രീറാം പെയിന്റിങ് തൊഴിലാളി ആയിരുന്നു .
ആറ് മാസമായി ജോലിക്ക് പോലും പോകാതെ ശ്രീറാം മൊബൈല്‍ ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. ഗെയിമിലൂടെ പണം നഷ്ടമായതോടെ യുവാവ് കടുത്ത നിരാശയിലായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈറോഡ് ടീണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.