Breaking News

പഞ്ചാബ് താരം ദീപക് ഹൂഡയ്‌ക്കെതിരെ ബിസിസിഐ അന്വേഷണം; പ്രശ്നമായത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്…

ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ ഉള്ളം കയ്യിലുണ്ടായിരുന്ന വിജയം അവസാന നിമിഷം കൈവിട്ട പഞ്ചാബിന് പിന്നെയും തിരിച്ചടി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിങ്സ് താരം ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. താരത്തിന് എതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും.

രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും അടിക്കുറിപ്പുമാണ് താരത്തെ കുടുക്കിയത്. ‘ഹിയര്‍ വി ഗോ’ എന്നാണ് ദീപക് ഹൂഡ, ടീം ഹെല്‍മറ്റും തലയില്‍ വെച്ചുള്ള തന്റെ ഫോട്ടോയില്‍ കുറിച്ചത്. ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താന്‍ ടീമില്‍ ഉണ്ടെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ ദീപക് ഹൂഡ നല്‍കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

ടീം അംഗങ്ങളില്ലാതെ ഹൂഡയുടെ മാത്രം ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ടീമിന് പുറത്തുനിന്നുള്ളവര്‍ക്ക് ടീം കോംബിനേഷനെക്കുറിച്ച്‌ സൂചന നല്‍കുന്നതാണോ ഹൂഡയുടെ ചിത്രമെന്നതിനെക്കുറിച്ചായിരിക്കും അന്വേഷണമെന്ന് ബിസിസിഐ അഴിമതിവിരുദ്ധ സമിതി അംഗത്തെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മത്സരദിവസമായ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹൂഡ സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

കളിക്കാര്‍ മത്സരത്തിന് മുമ്ബും ശേഷവും സമൂഹമാധ്യമങ്ങളില്‍ എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ച്‌ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നും ഹൂഡ ഇത് ലംഘിച്ചോ എന്നാണ് അന്വേഷിക്കുകയെന്നും അഴിമതിവിരുദ്ധ സമിതി വ്യക്തമാക്കി. പല താരങ്ങളുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നത് പി ആര്‍ ഏജന്‍സികള്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …