Breaking News

രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; പുതുതായി 31,923 കേസുകള്‍; 282 മരണം…

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 31,923 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 282 പേര്‍ കൊവിഡ് ബാധിതരായി മരണപ്പെട്ടു. നിലവില്‍ 3,01,604 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്.

അതേസമയം, 187 ദിവസത്തിനിടയിലെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്. ഇന്നലെ ദിവസം 31,990 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം 71 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 83 കോടി 39 ലക്ഷം കവിഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …