Breaking News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; 24 പേര്‍ പിടിയില്‍…

മഹാരാഷ്ട്രയിലെ താനെയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും, ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

മറ്റ് പ്രതികള്‍ ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. അറസ്റ്റിലായ 24 പ്രതികളില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഡോംമ്ബിവാലിയിലെ മന്‍പട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകള്‍, പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഡോമ്ബിവാലി, റബാലെ, മുര്‍ബാദ്, ബദ്ലാപുര്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …