നാടിനെ നടുക്കി ക്രൂര കൊലപാതകം. ഏരുവേശ്ശിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു. പുള്ളിമാന്‍ കുന്നില്‍ സതീഷ് കുമാര്‍ (31) ആണ് ഭാര്യ അഞ്ജു, മകന്‍ ധ്യാന്‍ ദേവ് എന്നിവരെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തത്. കണ്ണൂർ കുടിയാൻമലയില്‍ ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗള്‍ഫില്‍ ജോലി ചെയ്ത് വരികയായിരുന്ന സതീഷ് 3 വര്‍ഷം മുമ്ബാണ് നാട്ടില്‍ തിരിച്ചെത്തിയത്. സംഭവ സമയത്ത് സതീഷിന്‍്റെ അമ്മ ദേവകി വീട്ടില്‍ ഉണ്ടായിരുന്നു. കിടപ്പ് മുറിയിലേക്ക് കയറിയ സതീഷ് വാതില്‍ അടച്ചതിന് ശേഷം ഭാര്യയെയും കുട്ടിയെയും കത്തി കൊണ്ട് കുത്തുകയായിരുന്നു.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY