Breaking News

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരും; ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു…

സ്‌കൂള്‍ തുറക്കല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ വിദ്യാഭാസ-ഗതാഗതവകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. കുട്ടികള്‍ക്ക് വേണ്ടി സ്റ്റുഡന്‍സ് ബോണ്ട് സര്‍വ്വീസ് നടത്തുമെന്നും മന്ത്രി ആന്റണി രാജു യോഗത്തിന് ശേഷം പറഞ്ഞു.

സ്‌കൂള്‍ തുറക്കുമ്ബോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വകുപ്പു തല യോഗം ചേര്‍ന്നത്. ബോണ്ട് സര്‍വ്വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ അറിയിക്കണം. ഒക്ടോബര്‍ 20 മുന്നേ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പ് വരുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …