Breaking News

100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വെറുതെ, ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല; പ്രവാസി സംഘടനാ രക്ഷാധികാരിയായത് പാസ്പോര്‍ട്ടില്ലാതെ; പുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളം; വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കല്‍

പുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളമെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മോന്‍സന്‍ മാവുങ്കല്‍. പാസ്പോര്‍ട്ടില്ലാെതയാണ് താൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി. മോന്‍സന്‍ മാവുങ്കല്‍ നാല് കോടി വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്.

വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടിലും പണം നിക്ഷേപിച്ചു. ഇതിനെതുടർന്ന് സഹായികളുടെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കും. ക്രൈംബ്രാഞ്ച് മോന്‍സന്റെ ശബ്ദ സാംപിള്‍ ശേഖരിക്കും. പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാനാണിത്. മോന്‍സനെതിരെ കൂടുതല്‍ കേസുകള്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്യും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …