Breaking News

റഷ്യയില്‍ വിമാനം തകര്‍ന്നു വീണ് അപകടം: 16 പേര്‍ക്ക് ദാരുണാന്ത്യം…

റഷ്യയിലെ ടാട്ടര്‍സ്താനില്‍ 23 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണ് അപകടം. എല്‍-410 ടര്‍ബോലറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഏഴ് പേരെ രക്ഷപെടുത്തി. ഇവര്‍ ആശുപത്രിയില്‍ ഗുരുതരമായി തുടരുകയാണ്. യാത്രക്കാരില്‍ 21 പേര്‍ പാരച്യൂട്ട് ജംപര്‍മാരാണ്.

പ്രദേശിക സമയം രാവിലെ ഒന്‍പത് മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പങ്കുവെച്ചിട്ടുണ്ട്. വിമാനം രണ്ടായി പിളര്‍ന്നു പോയിരുന്നു. അപകടകാരണം വ്യക്തമല്ല. അതേസമയം റഷ്യയില്‍ വിമാന ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം മാത്രം രണ്ട് എല്‍ 410 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വിമാനങ്ങളുടെ കാലപ്പഴക്കമാണ് അപകടമുണ്ടാകാനുള്ള മുഖ്യകാരണമെന്നാണ് വിലയിരുത്തല്‍.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …