Breaking News

മേഘവിസ്‌ഫോടനമല്ല; സംസ്ഥാനത്ത് തീവ്രമഴക്ക് കാരണം ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്:കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍…

കേരളത്തില്‍ മേഘവിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും അതിശക്തമായ മഴക്ക് കാരണം അതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ മൃത്യുഞ്ജയ മോഹപത്ര. ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് തീവ്രമഴക്ക് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും മോഹപത്ര മീഡിയ വണ്ണിനോട് പറഞ്ഞു.

തുടര്‍ദിവസങ്ങളില്‍ മഴ കുറയുമെന്നും സംസ്ഥാനത്ത് ഇന്ന് മാത്രമായിരിക്കും മഴയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ 20, 21 ദിവസങ്ങളില്‍ ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …