അടൂര്‍ ഇളമണ്ണൂരില്‍ സഹപാഠികള്‍ ആത്മഹത്യ ചെയ്തു. ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയും യുവാവും സ്വന്തം വീടുകളിലാണ് തൂങ്ങി മരിച്ചത്. അടൂര്‍ സ്വദേശികളായ ജെബിന്‍ വി ജോണ്‍, സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കം 22 വയസ്സായിരുന്നു.
പത്തനാപുരം മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദത്തിന് ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. ജെബിന്‍ ബാംഗ്ലൂരിലും സോനാ അടൂരില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അതേസമയം ഇരുവരുടേയും മരണകാരണം എന്താണെന്ന് വ്യക്തമല്ല.
NEWS 22 TRUTH . EQUALITY . FRATERNITY