Breaking News

സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത; സംസ്ഥാനത്ത് തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും..

സംസ്ഥാനത്ത് മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കി.

തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ. വെനം ടു എന്നിവയാകും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും.

ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍, വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, കാവല്‍, അജഗജാന്തരം, ഭീമന്‍റെ വഴി, തുടങ്ങിയ മലയാള ചിത്രങ്ങളാണ് തിയറ്ററുകളിലെത്തുക. രജനീകാന്തിന്‍റെ അണ്ണാത്തെ, വിശാല്‍ ചിത്രം എനിമി, അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി എന്നീ ഇതരഭാഷാ ചിത്രങ്ങളും കേരളത്തിലെ തിയറ്ററുകളിലുമെത്തും.

വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെ.എസ്.ഇ.ബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത്

നാളെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ ബോഡി കൊച്ചിയില്‍ ചേരും. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ 25ന് അടച്ച തിയറ്ററുകള്‍ ആറുമാസത്തിനു ശേഷം ആണ് വീണ്ടും തുറക്കുന്നത്. 50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …