Breaking News

‘കാണിച്ചത് തെമ്മാടിത്തരം, സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്,: ജോജു വിഷയത്തില്‍ പ്രതികരണവുമായി നടി റോഷ്‌ന…

ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തെ വിമര്‍ശിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം പ്രവര്‍ത്തകര്‍ തല്ലി പൊളിച്ച സംഭവത്തില്‍ ജോജുവിനെ അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തി കഴിഞ്ഞു.

സംഭവത്തില്‍ ജോജുവിന് പിന്തുണയുമായി സംവിധായകരായ ഒമര്‍ ലുലു, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നടി റോഷ്‌ന ആന്‍ റോയിയും ജോജുവിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റോഷ്‌നയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടില്‍ ഇരിക്കുന്ന ചിലര്‍ക്കെതിരെ വേണം , അവരുടെ ഒക്കെ വീട്ടില്‍ പോയി കുത്തിയിരുന്ന് സമരം ചെയ്യൂ

പാര്‍ട്ടി ഏതായാലും ശെരി, കാണിച്ചത് തെമ്മാടിത്തരം തന്നെ ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോള്‍ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോര്‍ക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാന്‍ ചെല്ലു ന്നവനോട് അവര്‍ക്കു ഗുണ്ടായിസം കാണിക്കാം
,

സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നും അവര്‍ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തല്‍ ആണ് നമ്മള്‍ കണ്ടത് , ഇപ്പ എന്തായി… 
‘ കാശുണ്ടെങ്കിലെന്താടാ…. ഞാന്‍ പണി എടുത്തുണ്ടാക്കിയതല്ലേ…’ , ജോജു ചേട്ടന്‍!!! 
ഓരോ വര്‍ഷവും ഓരോ വേദനയാണ്..

ഇപ്പൊ മുല്ലപെരിയാറ് പൊട്ടാന്‍ നില്‍ക്കുന്നു ന്നു കേള്‍ക്കുന്നുണ്ട്
ഒരു സംഘര്‍ഷോം ഒരു വെഷമോം ആര്‍ക്കും കണ്ടില്ല….
ഇന്ന് സ്കൂള്‍ വര്ഷങ്ങളായി അടഞ്ഞു കിടന്നിട്ടു തുറന്ന ദിവസം, ഇന്ന് തന്നെ
വഴി തടയല്‍ സമരം … ആഹാ.. നല്ല രാശി .❤ പോലീസുകാര്‍ക്ക് ഒരു അറിവും കൊടുക്കാതെ main റോഡ് block ചെയ്യാനുള്ള അവകാശം ഇവര്‍ക്കെന്ത്???

ചോദ്യം ചെയ്യാന്‍ ചെന്ന മനുഷ്യന്റെ തന്തക്കും തള്ളക്കും വിളിക്കുകേം ചെയ്തു , അയാളുടെ വണ്ടിയും തല്ലി പൊട്ടിച്ചു… Very nice 欄欄欄അതിനൊന്നും ആര്‍ക്കും ഒരു പ്രശ്നം ഇല്ല, അയാള്‍ മദ്യപിച്ചെന്നു പറഞ്ഞിട്ട് result വന്നപ്പോ ആ കഥ മൂഞ്ചി!!!
പിന്നെ സ്ത്രീസ്ഥാനര്തിയെ അസ്ഭ്യം പറഞ്ഞു എന്നായി….

ലോക തോല്‍വി കള്‍… അയ്യയ്യേ….
രാഷ്ട്രീയം നല്ലതാണ് , നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം
ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ… ഉത്തമനാകുള്ളൂ…
ഇതാവണമെടാ…  ഇങ്ങനെ വേണമെടാ….

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …