Breaking News

ജോജു ജോര്‍ജിനെതിരെ പുതിയ പരാതി; പരാതിയുമായ് എത്തിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി…

കോണ്‍ഗ്രസ് സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച്‌ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാനാണ് പരാതി നല്‍കിയത്. നടന്‍ ജോജു ജോര്‍ജ് ദേശീയപാതയില്‍ ഇറങ്ങി നടന്നപ്പോള്‍ മാസ്ക് ധരിച്ചിരുന്നില്ലെന്നാണ് പരാതി.

ഇത്തരത്തില്‍ ആളുകളുമായി ഇടപഴകുകയും സംസാരിക്കുകയും ചെയ്തു. നിയമലംഘനം നടത്തിയിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും ഷാജഹാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് നടപടി കൈക്കൊള്ളാത്തത് ഉന്നതരുടെ സ്വാധീനത്തിന് വഴങ്ങിയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …