ബജറ്റില്‍ കയര്‍ മേഖലയില്‍ വന്‍ പ്രഖ്യാപനം. സംസ്ഥാനത്തെ കയര്‍ ഉല്‍പാദനം 40,000 ടണ്ണായി വര്‍ധിപ്പിക്കും. ഇതിനാവശ്യമായ ചകിരി കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കും.
ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കയര്‍ പരമ്പരാഗത ഉത്പന്നങ്ങളായോ, കയര്‍ ഭൂവസ്ത്രമായോ മാറുമെന്നും ധനമന്ത്രി പറഞ്ഞു. കയര്‍ മേഖലക്കായി 112 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കയര്‍ മേഖലക്ക് 130 കോടിയുടെ പദ്ധതികള്‍ എന്‍.സി.ഡി.സി സഹായത്തോടെ നടപ്പിലാക്കും. കയര്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കാന്‍ കയര്‍ ബോര്‍ഡിന് 50 കോടി രൂപ അനുവദിക്കും