Breaking News

മിനിമം ചാര്‍ജ് അഞ്ച് കിലോമീറ്ററില്‍ മാറ്റം വരുത്തരുതെന്ന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ്…

ബസ് ചാര്‍ജ്ജ് നിശ്ചയിക്കുമ്ബോള്‍ മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം നിലവിലുള്ള അഞ്ചു കിലോ മീറ്റര്‍ എന്നതില്‍ കുറവ് വരുത്താന്‍ പാടില്ലെന്ന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള സ്റ്റേജുകള്‍ 2.5 കിലോമീറ്റര്‍ എന്ന നിലവിലുള്ള രീതി തുടരാവുന്നതാണ്.

പല സ്റ്റേജുകളും 2.5 കിലോമീറ്ററില്‍ താഴെയാണ് കാണുന്നത്. മിനിമം ചാര്‍ജിന് ശേഷമുള്ള എല്ലാ ഫെയര്‍ സ്റ്റേജും 2.5 കിലോമീറ്റര്‍ എന്ന നിലയില്‍ പുനര്‍നിര്‍ണയം നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. പി.ജയദേവന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പഴനിമല, എ.അരുണ്‍ അരവിന്ദ്, എ.ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …