പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച് അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. മലപ്പുറം മങ്കടയിലാണ് സംഭവം. പരാതിക്ക് പിന്നാലെ ഒളിവിലായിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി വിനീഷ് ആണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് ഇയാൾ പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പോലീസിൽ വെളിപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 19-നാണ് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പീഡനത്തെ കുറിച്ച് പരാതി നൽകിയത്.
കാമുകന് മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു നല്‍കിയതിന് അമ്മയായ മുപ്പതുകാരിയെ കഴിഞ്ഞ മാസം 20-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാൻഡിലാണ്. പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തു.
NEWS 22 TRUTH . EQUALITY . FRATERNITY