Breaking News

യാത്രക്കാര്‍ക്ക് ഇനി സുരക്ഷിതമായി വിശ്രമിക്കാം; സര്‍ക്കാരിന്‍റെ ‘ടേക്ക് എ ബ്രേക്ക്’ സമുച്ഛയം തയ്യാര്‍…

യാത്രക്കിടയില്‍ വിശ്രമിക്കാന്‍ ശുചിത്വവും സുരക്ഷിതത്വവും ഉള്ള ‘ടേക്ക് എ ബ്രേക്ക്’ സമുച്ഛയങ്ങളുടെ രണ്ടാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

100 പുതിയ സമുച്ഛയങ്ങളാണ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി നാടിനു സമര്‍പ്പിക്കാന്‍ തയാറാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നാം ഘട്ടത്തിലും 100 സമുച്ചയങ്ങളായിരുന്നു നിര്‍മ്മിച്ചത്.

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ‘ടേക്ക് എ ബ്രേക്ക് ‘. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പര്യാപ്തമായ വിധത്തിലാണ് ഓരോ സമുച്ചയവും

തയ്യാറാക്കിയിരിക്കുന്നത്. ശുചിമുറികള്‍ക്ക് പുറമേ വിശ്രമകേന്ദ്രവും കോഫീ ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി. 524 ടേക്ക് എ ബ്രേക്ക് സമുച്ഛയങ്ങളുടെ നിര്‍മ്മാണം പുരോഗതിയിലാണ്.

ഹരിത കേരളം മിഷന്‍്റേയും ശുചിത്വ മിഷന്‍്റേയും നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …