Breaking News

യുവതിയ്ക്ക് ലിഫ്റ്റ് കൊടുത്തു; യുവാവിനെ ആളുകള്‍ നോക്കിനില്‍ക്കെ ആറംഗ സംഘം വെട്ടിക്കൊന്നു…

ബൈക്കില്‍ യുവതിക്ക് ലിഫ്റ്റ് കൊടുത്തതിന് പിന്നാലെ യുവാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു. കുമരേശനെന്ന യുവാവാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാടിലെ തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്താണ് സംഭവം. നടു റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. മദ്യക്കടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി യുവാവ് സമരം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം.

ഇന്നലെ വൈകിട്ട് ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഒരു യുവതിയ്ക്ക് കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിക്കും പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്കു പിറകിലെന്ന് കുടുംബം ആരോപിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവാരൂരിലെ രാഷ്ട്രീയപ്രവര്‍ത്തകനെ സമാന രീതിയില്‍ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …