Feb 13, 2026 3:09 PM
Breaking News

ഇന്ത്യ-ന്യൂസിലന്‍ഡ്‌ രണ്ടാം ഏകദിനം; പരമ്പരയില്‍ തരിച്ചുവരാന്‍ ഇന്ത്യക്ക് വിജയ ലക്ഷ്യം….

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം. പരമ്പരയില്‍ തിരികെയെത്താന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത

ന്യൂസിലന്‍ഡിനെ 273 റണ്‍സില്‍ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. സ്കോര്‍ 273-8 . ആദ്യ ഏകദിനത്തിലെ ഹീറോ റോസ് ടെയ്ലര്‍ തന്നെയാണ്‌ ഇന്നും ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്‌. 73 റണ്‍സ് നേടി റോസ് ടെയ്ലര്‍ പുറത്താകാതെനിന്നു.

രണ്ട് സിക്സുകളും ആറ് ഫോറും താരത്തിന്‍റെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. ഓപണര്‍ ഗുപ്റ്റില്‍ 79 റണ്‍സ് എടുത്തു കിവീസിനു മികച്ച തുടക്കമാണ് നല്‍കിയത്.

മികച്ച നിലയില്‍ പോകുകയായിരുന്ന ഗുപ്റ്റില്‍ റണൗട്ട് ആയതാണ് ന്യൂസിലന്‍ഡ് ഇന്നിങ്സിന് തിരിച്ചടിയായത്. ഇന്ത്യക്ക് വേണ്ടി ചാഹല്‍ മൂന്ന് വിക്കറ്റും ഷര്‍ദുല്‍ താക്കൂര്‍ 2 വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …