Breaking News

പാലായില്‍ നേരിയ ഭൂമികുലുക്കം…

പാലായില്‍ നേരിയ ഭൂമികുലുക്കം. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിയ്ക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍ അറിയിച്ചു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപോര്‍ടു ചെയ്തിട്ടില്ല. ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും അല്‍പസമയം മാത്രമേ കുലുക്കം അനുഭവപ്പെട്ടുള്ളൂ.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …