ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വേണിന് വാഹനാപകടത്തില്‍ പരിക്ക്. മകന്‍ ജാക്സണോടൊപ്പം ബൈക്കില്‍ പോകവേയാണ് അപകടമുണ്ടായത്. വോണ്‍ തെന്നിവീഴുകയായിരുന്നുവെന്ന് സിഡ്‌നി മോണിങ് ഹെറള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തി നടത്തിയ പരിശോധനകളില്‍ പരിക്ക് ഗുരുതരമല്ലെന്നറിഞ്ഞു. എന്നാല്‍ പിറ്റേ ദിവസം നല്ല വേദന അനുഭവപ്പെട്ടതായി വോണ്‍ പ്രതികരിച്ചു. 15 മീറ്ററിലധികം ബൈക്ക് തെന്നിമാറിയതിനെ തുടര്‍ന്ന് താരത്തിന്റെ ഇടുപ്പിനും കാലിനും കണങ്കാലിനും പരിക്കേറ്റു. മകനാണ് അദ്ദേഹത്തെ പരിചരിച്ചുവരുന്നത്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY