കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോണ്‍ മറ്റുവകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവില്‍ വിവരങ്ങളൊന്നുമില്ലയെന്നും ഡബ്ല്യു.എച്ച്‌ഒ പറയുന്നു. പുതിയ ഒമിക്രോണ്‍ വകഭേദം ലോകമെങ്ങും ആശങ്ക പടര്‍ത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. ചില സര്‍വകലാശലകള്‍ നടത്തിയ പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ കടുത്ത പ്രതിഷേധവുമായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാംഫോസ രംഗത്തെത്തി.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …