ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ കസ്ബയാര്‍ ഏരിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ജമ്മു കശ്മീര്‍ സോണ്‍ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നവംബര്‍ 20ന് കുല്‍ഗാം ജില്ലയിലെ അഷ്മുജി ഏരിയയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചിരുന്നു. നവംബര്‍ 17ന് കുല്‍ഗാമിലെ പോംപി, ഗോപാല്‍പോറ ഗ്രാമങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചിരുന്നു.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY