Breaking News

പുതുചരിത്രം കുറിച്ച്‌ മരക്കാര്‍; റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബില്‍ ഇടം നേടി

റിലീസിന് മുന്‍പ് 100 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്ര സിനിമ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിസര്‍വേഷനിലൂടെ മാത്രം 100 കോടി നേടി. റിലീസിലും മരക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. ലോകമെമ്ബാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ലോകമെമ്ബാടുമുള്ള പ്രീബുക്കിംഗ് കളക്ഷനില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസര്‍വേഷനിലൂടെ മാത്രമായി മരക്കാര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.

നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹന്‍ലാലും ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതല്‍ റിലീസിങ് സെന്ററുകളാണ് മരക്കാര്‍ നേടിയത്. കേരളത്തില്‍ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. ഇതില്‍ 626 സ്‌ക്രീനുകളിലും നാളെ മരക്കാര്‍ ആണ് റിലീസ് ചെയ്യുന്നത്.

കേരളത്തിലും ഇത്രധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്ബാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളില്‍ ഒരു മലയാള സിനിമ പ്രദര്‍ശനത്തിന് ഇടം നേടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …