ഓച്ചിറയില്‍ തീരദേശ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാടിനു സമീപം ഇന്നലെ ഒരു മണിക്കായിരുന്നു സംഭവം നടന്നത്. ശ്രായിക്കാട് സാധുപുരത്ത് വിപിന്റെ കാറാണ് കത്തി നശിച്ചത്. ഇന്നലെ വിപിനും ഭാര്യയും കാറില്‍ സഞ്ചരിക്കുമ്ബോള്‍ കാറില്‍ ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്നു കാര്‍ നിര്‍ത്തി ബോണറ്റ് ഉയര്‍ത്തിയപ്പോഴാണ് പുക ഉയര്‍ന്നതും തീ പടര്‍ന്നതും. ഉടന്‍ തന്നെ നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും കരുനാഗപ്പള്ളിയില്‍ നിന്നു അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY