പങ്കാളികളെ കൈമാറിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മുപ്പത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ നിരന്തരമുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇരുപത്തിയാറുകാരി പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് പരാതിക്കാരി സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പില്‍ എത്തിയത്. പണവും മറ്റുള്ള സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവുമായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യം.
സംഘം വളരെ രഹസ്യമായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കൂടുതലായും വീടുകളിലായിരുന്നു ഒത്തുചേരലുകള്‍ സംഘടിപ്പിച്ചിരുന്നത്. കുടുംബ സുഹൃത്തുക്കളെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. മിക്കവരും വ്യാജ പേരുകളിലാണ് ഗ്രൂപ്പില്‍ അംഗമായതെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നാണ് സൂചന.