Breaking News

ക്രിസ്തുമസ്- പുതുവത്‌സര ബമ്ബര്‍: ഒന്നാം സമ്മാനമായ 12 കോടി രൂപ കോട്ടയം സ്വദേശിക്ക്; ഭാ​ഗ്യം വന്നത് ഇങ്ങനെ…

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് പുതുവത്‌സര ബമ്ബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കോട്ടയം സ്വദേശിക്ക്. കോട്ടയം അയ്മനം സ്വദേശി സദാനന്ദനാണ് ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച XG 218582 എന്ന ടിക്കറ്റിന് ഉടമ. പെയ്ന്‍ിങ് തൊഴിലാളിയാണ് സദാനന്ദന്‍. നറുക്കെടുപ്പ് ദിവസമായ ഞായറാഴ്ച രാവിലെ ഇറച്ചി വാങ്ങാന്‍ പോയപ്പോള്‍ ആണ് ടിക്കറ്റെടുത്തത്. ഒരുപാട് കടമുണ്ട്. മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണം’- സദാനന്ദന്‍ പറയുന്നു. ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. കുമാരിയാണ് നിര്‍വഹിച്ചത്. തിരുവനന്തപുരം ഗോര്‍ഖീ ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …