സംസ്ഥാനത്ത് കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. അഞ്ച് ജില്ലകളില്‍ കര്‍ശന നടപടികളാണ് ഏറ്പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം കടുപ്പിച്ചതോടെ പ്രധാന നഗരങ്ങളില്‍ തിരക്ക് കുറഞ്ഞു. ചില ട്രെയിനുകള്‍ ജനുവരി 27 വരെ റദ്ദാക്കി. ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണിന് സമാന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യസര്വിസുകളേ അനുവദിക്കൂ.
അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ പൊതുഗതാഗതം ഉണ്ടാകില്ല. ഓരോ ജില്ലകളിലെയും നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ല കലക്ടര്‍മാര്‍ ഉത്തരവ് പുറത്തിറക്കി. നിലവില്‍ ഒരു ജില്ലയും സി കാറ്റഗറിയിലില്ല. ബി കാറ്റഗറിയിലാണ് നിയന്ത്രണം കര്ക്കശനമാക്കിയത്. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിലാണിത്.
പൊതു ഇടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. എ യിലുള്ള എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലും നിയന്ത്രണങ്ങളുണ്ട്. ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചതിനാല്‍ യാത്രക്കാരുടെ ആവശ്യാനുസരണം മാത്രം കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ നടത്തും. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാകും ആവശ്യാനുസരണം സര്‍വിസ് നടത്തുക.