വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തല്‍ ഷെറില്‍(35) ആണ് അറസ്റ്റിലായത്. പ്രതിയെ പിന്തുടര്ന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിന് സമീപമാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ വന്ന ഷെറില്‍ എസ്ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ എസ്ഐയും സംഘവും ജീപ്പില്‍ ഷെറിലിനെ പിന്തുടര്ന്നു. ഒരുകിലോമീറ്ററോളം ബൈക്കിനെ പിന്തുടര്ന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY