നടി ഉര്‍വശിയുടെ സഹോദരന്റെ ഭാര്യയായിരുന്ന പ്രമീള ആത്മഹത്യ ചെയ്തു. കടുത്ത ദാരിദ്ര്യവും അസുഖവുമെല്ലാമാണ് അവരെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. പ്രമീളയുടെ സഹോദരന്‍ സുശീന്ദ്രനും ആത്മഹത്യ ചെയ്തിട്ടുണ്ട്. വില്ലുപുരത്താണ് ഇവര്‍ താമസിച്ചിരുന്നത്.
ദിവസങ്ങളായി വീട് തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോള്‍ രണ്ടുപേരും ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. വീട് പരിശോധിച്ച പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
അതില്‍ അന്തരിച്ച നടി കല്‍പ്പനയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. പ്രമീള സഹോദരന്‍ സുശീന്ദ്രനൊപ്പമായിരുന്നു താമസം. നടി ഉര്‍വശിയുടെ സഹോദനുമായുള്ള വിവാഹ ബന്ധം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമീള വേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സഹോദരനൊപ്പം താമസം തുടങ്ങിയത്.
സുശീന്ദ്രന്‍ അവിവാഹിതനാണ്. ഇരുവരും വില്ലുപുരത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അയല്‍വാസികള്‍ക്ക് തോന്നിയ സംശയമാണ് മരണ വാര്‍ത്ത പുറത്തുവരാന്‍ ഇടയാക്കിയത്. രണ്ടു ദിവസമായി വീട് തുറന്നിരുന്നില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
സംശയം തോന്നിയ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് വീട് തുറന്ന് പരിശോധിച്ചത്. ഈ വേളയില്‍ രണ്ടു പേരും ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. മൃതദേങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. വീട് വിശദമായി പരിശോധിച്ചപ്പോള്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
പ്രമീളയുടെയും സഹോദരന്റെയും ജീവിതം ഏതാനും വരികളില്‍ വിവരിക്കുന്നതായിരുന്നു ആത്മഹത്യാ കുറിപ്പ്. കടുത്ത ദാരിദ്ര്യത്തിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. രണ്ടുപേര്‍ക്കും വിവിധ അസുഖങ്ങളുമുണ്ടായിരുന്നു.
തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. വീടിന്റെ വാടക കൊടുക്കാനുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ പ്രമീള പറയുന്നു. വീട്ടിലെ വസ്തുക്കള്‍ വിറ്റ് വീട്ടുടമയ്ക്ക് വാടക നല്‍കണമെന്നും അതിലുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് എന്ന അപേക്ഷയും ഇരുവരും മുന്നോട്ട് വച്ചു.
എന്നാല്‍ പോലീസ് ഇക്കാര്യം പരിഗണിച്ചില്ല. ഭാവിയില്‍ നിയമ കുരുക്കിന് സാധ്യതയുള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. നടി കല്‍പ്പനയാണ് പ്രമീളയ്ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നത്.
കല്‍പ്പനയുടെ വിയോഗത്തിന് ശേഷം പ്രമീള കൂടുതല്‍ പ്രതിസന്ധിയിലായി. മരുന്ന് വാങ്ങാനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. മറ്റാരും സഹായിക്കാനെത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.