Breaking News

തൃശ്ശൂരിലെ ഹോട്ടൽമുറിയിൽ വീട്ടമ്മയായ യുവതിയും സുഹൃത്തായ യുവാവും മരിച്ചനിലയിൽ; അനാഥരായി സംഗീതയുടെ മൂന്ന് മക്കൾ

ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. സംഗീതയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

യുവതിയുടെ ഫോണ്‍ നമ്ബര്‍ പരിശോധിച്ചപ്പോള്‍ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് വിവരം. ഭര്‍ത്താവ് ഒരു കാറ്ററിംഗ് സ്ഥാപനം നടത്തുന്നുണ്ട്. ഇവിടത്തെ ജീവനക്കാരനായിരുന്നു റിജോ. സംഗീത-സുനില്‍ ദമ്ബതികള്‍ക്ക് മൂന്ന് മക്കളുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …