Breaking News

സിന്ദൂരക്കുറിയണിഞ്ഞെത്തിയ ആളെ ഗേറ്റില്‍ തടഞ്ഞു, കോളേജില്‍ പ്രവേശിപ്പിച്ചില്ല…

നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞ് എത്തിയ ആളെ കോളേജില്‍ പ്രവേശിപ്പിച്ചില്ല. കര്‍ണാടക വിജയപുരയിലെ കോളേജ് അധികൃതരാണ് സിന്ദൂരമണിഞ്ഞെത്തിയ ആളെ തടഞ്ഞത്. കോളേജില്‍ പ്രവേശിക്കണമെങ്കില്‍ കുറി മായ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കോളേജില്‍ പ്രവേശിക്കാന്‍ ആദ്യം സിന്ദൂരക്കുറി മായ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയെ അധ്യാപകര്‍ ഗേറ്റിന് സമീപം തടഞ്ഞു.

ഹിജാബും കാവി സ്‌കാര്‍ഫും മാത്രമല്ല നെറ്റിയിലെ കുറിയും പ്രശ്‌നമാണെന്ന് അധ്യാപകര്‍ വിദ്യാര്‍ഥിയോട് പറഞ്ഞു. തുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരെ രംഗത്തെത്തി. സംസ്ഥാനത്തെ ഹിജാബ് വിവാദത്തെ തുടർന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹിജാബ്, കാവി സ്‌കാര്‍ഫുകളുടെ ഉപയോഗത്തിന് സ്‌കൂളുകളിലും കോളേജുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ കുറിയിടുന്നത് സംബന്ധിച്ച് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല. ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുകയാണ്. ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, നെറ്റിയിലെ കുറി, വളകള്‍, സിഖുകാര്‍ ധരിക്കുന്ന തലപ്പാവ്, രുദ്രാക്ഷം എന്നിവയെപ്പോലെ ഹിജാബ് നിഷ്‌കളങ്കമായ ഒരു മതാചാരമാണെന്ന് പെണ്‍കുട്ടികളുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

About NEWS22 EDITOR

Check Also

ഇത് മനോവീര്യത്തിന്റെ നേര്‍സാക്ഷി; വൃഷണത്തില്‍ കാന്‍സര്‍ ബാധിച്ച വേഡ് ഓസ്‌ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചപ്പോള്‍..

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്ന് സന്ദീപ് …