Breaking News

കൊല്ലത്ത് കുളത്തില്‍ വിഷം കലക്കി മീന്‍ മോഷണം; നഷ്ടമായത് നാല് ലക്ഷം രൂപയുടെ മീനുകള്‍

കുളത്തില്‍ വിഷം കലര്‍ത്തി മീനുകളെ മോഷ്ടിച്ചതായി പരാതി. കൊല്ലം എഴുകോണ്‍ കൈതക്കോട് സ്വദേശി ബിജുവിന്റെ നാലു ലക്ഷം രൂപയുടെ മീനാണ് നഷ്ടമായത്. എഴുകോണ്‍ പവിത്രേശ്വരം ആലാശേരി ഏലായിലെ കുളത്തിലായിരുന്നു ബിജുവിന്റെ മീന്‍വളര്‍ത്തല്‍. മീന് തീറ്റ കൊടുക്കാനായി രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. കുറച്ച്‌ മീനുകള്‍ ചത്തുപൊങ്ങിയ നിലയിലായിരുന്നു.

മീന്‍ പിടിക്കാനായി ഉപയോഗിക്കുന്ന നഞ്ച് കലക്കി മീന്‍പിടിച്ച്‌ കടത്തിയെന്നാണ് സൂചന. കരിമീന്‍, സിലോഫിയ, കട്ട്ല ഇനങ്ങളിലായി നാലു ലക്ഷം രൂപയുടെ മീന്‍ നഷ്ടമായി. എട്ടുവര്‍ഷമായി മീന്‍വളര്‍ത്തലിലൂടെ വരുമാനം തേടുന്ന ബിജുവിന് ഇതാദ്യത്തെ അനുഭവമാണ്. സംഭവത്തില്‍ എഴുകോണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …