കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം നടത്തിയ പരാമര്‍ശത്തില്‍ പുലിവാലുപിടിച്ചു ബ്ലാസ്റ്റേഴ്സ് മുന്‍ താരം സന്ദേശ് ജിങ്കന്. ‘പെണ്ണുങ്ങളോടൊപ്പമാണു ഞങ്ങള്‍ കളിച്ചത്’ എന്നാണു മത്സരശേഷം ജിങ്കന് പറഞ്ഞത്. ഇന്ത്യന്‍ ദേശീയ ടീം വൈസ് ക്യാപ്റ്റന്‍കൂടിയായ ജിങ്കന്റെ പരാമര്‍ശത്തിനെതിരേ ബ്ലാസ്റ്റേഴ്സ് അനുകൂലികള്‍ വിമര്‍ശനവുമായി രംഗത്തെത്തി. വാക്കുകള്‍ വിവാദമായതോടെ വിഷയത്തില്‍ ജിങ്കന് ക്ഷമാപണം നടത്തി.
തന്റെ വാക്കുകള്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഉദേശിച്ചല്ലെന്നും തനിക്ക് അമ്മ, പെങ്ങള്, ഭാര്യ എന്നിവരുണ്ടെന്നുള്ള കാര്യം ആരും മറക്കരുതെന്നും ജിങ്കന് തന്റെ മാപ്പു രേഖപ്പെടുത്തിയ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു. തന്റെ പരാമര്‍ശം വിവാദമാക്കുന്നവര്‍ തന്നെ താറടിക്കുകയാണെന്നും കുറ്റപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സില്‍ ഏറ്റവുമധികം ആരാധകരുള്ള താരമായിരുന്നു ജിങ്കന്. ജിങ്കന് ക്ലബ്ബ് വിട്ടതോടെ അദ്ദേഹത്തിന്റെ ജേഴ്സിയും റിട്ടയര്‍ ചെയ്തിരുന്നു.