Breaking News

50 ലക്ഷം അടിസ്ഥാന വില; ഇത്തവണ ഐ പി എല്‍ താരലേലം കൊഴുപ്പിക്കാന്‍ ശ്രീശാന്തും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഐ പി എല്ലിന് (#IPL) ആവേശം പകരാന്‍ പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ താരലേലം കൂടുതല്‍ പൊടിപൊടിക്കും. മലയാളികള്‍ക്കഭിമാനമായി ഇത്തവണ താരലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ താരമായ എസ് ശ്രീശാന്തും (#Sreesanth) എത്തുന്നുണ്ട്.

50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലും താരം പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അവസാന താരലേല പട്ടികയില്‍ ഇടം നേടാനായിരുന്നില്ല. ഇത്തവണ 1214 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 318 പേര്‍ വിദേശ കളിക്കാരും 896 പേര്‍ ഇന്ത്യന്‍ കളിക്കാരുമാണ്. ഫെബ്രുവരി 12,13 തീയതികളിലായി ബംഗളൂരുവില്‍ വച്ചാണ് ലേലം നടക്കുന്നത്. പത്ത് ടീമുകള്‍ ഇത്തവണ ലേലത്തില്‍ പങ്കെടുക്കും.

ലഖ്‌നൗ, അഹമ്മദാബാദ് എന്നിവയാണ് പുതുതായി എത്തുന്ന ടീമുകള്‍. രണ്ട് കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 49 പേരാണ് ഈ പട്ടികയില്‍ ഉള്ളത്. ഡേവിഡ് വാര്‍ണര്‍, രവിചന്ദ്ര അശ്വിന്‍, ശിഖര്‍ ധവാന്‍ തുടങ്ങിയവര്‍ രണ്ട് കോടിയുടെ പട്ടികയിലുണ്ട്. ഇതില്‍ 17 ഇന്ത്യന്‍ താരങ്ങളും 32 വിദേശ താരങ്ങളുമാണുള്ളത്. ജോഫ്ര ആര്‍ച്ചര്‍, സാം കറണ്‍, ക്രിസ് ഗെയില്‍ തുടങ്ങിയ പല പ്രമുഖ താരങ്ങളും ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …