Breaking News

കോട്ടയത്ത് ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

കോട്ടയത്ത് ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞുവീണു. പാലാ കുറ്റില്ലത്താണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചോര്‍ച്ചയില്ലാത്തതിനാല്‍ അപകട സാധ്യതയില്ലെന്ന് സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് അറിയിച്ചു. പൊന്‍കുന്നത്തെ റബ്ബര്‍ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ മറിഞ്ഞത്. ടയര്‍ പൊട്ടിയാണ് ടാങ്കര്‍ റോഡരികിലേക്ക് മറിഞ്ഞത്.

ആ സമയം മറ്റു വാഹനങ്ങള്‍ റോഡിലില്ലാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതിന് ശേഷം ടാങ്കര്‍ ഉയര്‍ത്താനാണ് ശ്രമം നടത്തുന്നത്. പ്രദേശത്തെ ജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 23 ടണ്ണന്‍ ആസിഡാണ് ടാങ്കറില്‍ ഉള്ളത്. വാഹനം ഉയര്‍ത്താന്‍ എറണാകുളത്ത് നിന്ന് പ്രത്യേക സംഘം എത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …