Breaking News

79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍; അത്യപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍

ശസ്ത്രക്രിയയിലൂടെ 79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തു. തൃശൂര്‍ (Thrissur) ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശിയായ 79കാരന്‍റെ മൂത്രാശയത്തില്‍നിന്നാണ് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തത്. പ്രശസ്ത യൂറോളജി സര്‍ജന്‍ ജിത്തുനാഥിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

വേദനയില്ലാതെയുള്ള എന്‍ഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ പുറത്തെടുത്തതെന്ന് ഡോക്ടര്‍ ജിത്തുനാഥ് പറഞ്ഞു. മൂത്രാശയത്തിലെ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസപ്പെടുമ്ബോഴാണ് കല്ലുകള്‍ രൂപപ്പെടുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഒരാളിലെ മൂത്രാശയത്തില്‍ ഇത്രയധികം കല്ലുകള്‍ രൂപപ്പെട്ട് കണ്ടതെന്നും ഡോ. ജിത്തുനാഥ് പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രോഗി സുഖംപ്രാപിച്ചുവരുന്നതായും ഡോക്ടര്‍ അറിയിച്ചു.

വൈകാതെ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങാനാകും. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് രോഗി ചികിത്സ തേടിയെത്തിയത്. പരിശോധനയിലാണ് മൂത്രാശയത്തില്‍ കല്ല് നിറഞ്ഞ് കിടക്കുന്നത് കണ്ടത്. കൂടാതെ കടുത്ത മൂത്രാശയ അണുബാധയും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. പൂര്‍ണമായും വേദനയും മുറിവുമില്ലാതെയാണ് എന്‍ഡോസ്കോപ്പി ശസ്ത്രക്രിയ നടത്തിയത്.

ഡോ. ജിത്തുനാഥിന്‍റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയ സംഘത്തില്‍ അന്സ്തേഷ്യസ്റ്റ് ഡോ അഞ്ജു കെ ബാബുവും ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി പൂര്‍ണമായും സൌജന്യമായാണ് ഈ ശസ്ത്രക്രിയ നടത്തിയതെന്നും ഡോ. ജിത്തുനാഥ് അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …