Breaking News

കേന്ദ്ര ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! Retirement പ്രായവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിച്ചേക്കും!

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ ഒരു സന്തോഷ വാര്‍ത്ത നല്‍കിയേക്കും. ജീവനക്കാരുടെ വിരമിക്കല്‍ പ്രായവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശം (Universal Pension System) സാമ്ബത്തിക ഉപദേശക സമിതി പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ജീവനക്കാരുടെ പ്രായപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം രാജ്യത്ത് വിരമിക്കല്‍ (Retirement) പ്രായപരിധി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം

യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സംവിധാനവും ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതി പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ (Senior Citizen Safety) സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ജീവനക്കാര്‍ക്ക് എല്ലാ മാസവും കുറഞ്ഞത് 2000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമുണ്ട്. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി സാമ്ബത്തിക ഉപദേശക സമിതി മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ആവശ്യമുണ്ടെങ്കില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് സാമൂഹിക സുരക്ഷാ സംവിധാനത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കഴിയും. 50 വയസ്സിനു മുകളിലുള്ളവരുടെ നൈപുണ്യ വികസനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …