Feb 11, 2026 7:28 PM
Breaking News

കൊച്ചി ടാറ്റൂ ലൈംഗിക പീഡന കേസ്: മറ്റൊരു യുവതി കൂടി പരാതി നല്‍കി…

ടാറ്റൂ ചെയുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്‍കി. ബംഗ്ലുരുവില്‍ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. ഇതോടെ, ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആര്‍ടിസ്റ്റ് സുജീഷിനെതിരെ ആറ് കേസുകളായി.

നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്.

ഈ ആരോപണത്തിന് പിന്നാലെയാണ് കൂടുതല്‍ യുവതികള്‍ സമാനമായ ആരോപണവുമായി രംഗത്തെത്തിയത്. സുജീഷിന്‍്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്ഫെക്ടഡ് എന്ന സ്ഥാപനത്തിന്‍്റെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …