പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ മത്സരങ്ങളില്‍ ഇല്ലാതിരുന്ന ലെഫ്റ്റ് ബാക്ക് നിശു കുമാറും മധ്യനിര താരം ജീക്സണും നാളത്തെ മത്സരത്തില്‍ ഉണ്ടാകും. ഇരുവരും പരിക്കിനോട് പോരാടി തിരിച്ചെത്തി എന്ന് പരിശീലകന് ഇവാന് പറഞ്ഞു. ടീമിനൊപ്പം ഉള്ള എല്ലാവരും നാളത്തെ മത്സരത്തിന് തയ്യാറാണെന്നും ഇവാന് പറഞ്ഞു. നിശുവിനും ജീക്സണും അവസാന മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
ജീക്സണും നിശുവും നേരെ ആദ്യ ഇലവനില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജീക്സണും പൂട്ടിയയും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം മത്സരങ്ങളിലും മധ്യനിര കൂട്ടുകെട്ട്. അത് ഇവാന് തുടരാനാണ് സാധ്യത. നിശുവും ഖാബ്രയും തിരികെയെത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍സ് അതിന്റെ ഏറ്റവും മികവിലേക്ക് ഉയരുകയും ചെയ്യും. നാളെ ജംഷദ്പൂരിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ നേരിടേണ്ടത്.