കെഎസ്ആര്‍ടിസി മിന്നല്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ആസാം സ്വദേശികള്‍ മരിച്ചു. ആസാം ഡിമാജി സ്വദേശികളായ കിരണ്‍ ചെരണ്കിയ, മന്റു എന്നിവരാണ് മരിച്ചത്. പന്തളത്ത് വെച്ചാണ് അപകടമുണ്ടായത്. പന്തളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരായിരുന്നു ഇവര്‍. അപകടം നടന്നയുടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY